Anti drug day: ലഹരിയോട് നോ പറയാം; ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ

ഇന്ന് ജൂൺ 26, അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം (anti drug day). സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് ഇന്ന് പടരുകയാണ്. അതിനാൽത്തന്നെ മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

1987 മുതലാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ കരകയറ്റുക എന്നതാണ് ഈ ദിനം ലക്ഷ്യം വെയ്ക്കുന്നത്. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് യുവാതലമുറയിൽ അവബോധം വളർത്തുകയാണ് മറ്റൊരു ലക്ഷ്യം.

എക്സൈസും പൊലീസും ഉൾപ്പെടെയുളള വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ ഇടപെടലിലൂടെ കേരളത്തിലെ കഞ്ചാവ് കൃഷിക്ക് കടിഞ്ഞാണിടുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും കടത്തി‌ക്കൊണ്ടുവന്ന് കേരളത്തിൽ വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇതിനെതിരെ ശക്തമായ നടപടികളാണ് എക്സൈസ് വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുളളത്. 2021, 2022 വർഷങ്ങളിലായി 7,553 കിലോ കഞ്ചാവ്, 37,349.855 ഗ്രാം ഹാഷിഷ് ഓയിൽ, 10,165.702 ഗ്രാം എംഡിഎംഎ എന്നിവ എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. പുതുതലമുറ കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക്ക് ഡ്രഗ്ഗുകൾ ഉപയോഗി‌ക്കുന്നതായാണ് അടുത്ത കാലത്ത് കണ്ടെത്തിയ കേസുകൾ പരിശോധിച്ചതിൽ നിന്നും മന‌സിലാക്കുന്നത്.

ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ ഫെഡിന്‍റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടഞ്ഞുകിടക്കും. ‘മയക്കു മരുന്നുകളെ കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക’ എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ സന്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News