Binoy Vishwam: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥ; ബിനോയ്‌ വിശ്വം എം പി

ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളുടെ ഓർമ്മപെടുത്തലാണ് ഓരോ ജൂൺ 26ഉം. ഇരുണ്ട ദിനങ്ങളുടെ ഓർമ്മകൾക്ക് 47 വർഷം പ്രായമാകുമ്പോൾ സമാനമായ അപ്രഖ്യാപിത അടിയന്തരാവസ്ഥ(state of emergency)യിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണഘടനയെ ആട്ടിമറിച്ചുകൊണ്ടുള്ള ബിജെപി സർക്കാർ 1975ലെ അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥ രാജ്യത്ത് സൃഷ്ടിക്കുകയാണെന്ന് ബിനോയ്‌ വിശ്വം എം പി(Binoy Vishwam) വ്യക്തമാക്കി.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ കാലമായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടം. ജനാധിപത്യത്തിനായി ശബ്ദമുയർത്തിയിരുന്ന ആളുകൾക്കും പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും എതിരെ വലിയ തോതിലുള്ള കടന്നാക്രമണങ്ങൾ രാജ്യത്തെമ്പാടും നടന്നിരുന്നു. ഇരുണ്ട ദിനങ്ങളുടെ ഓർമ്മകൾക്ക് 47 വർഷം പ്രായമാകുമ്പോൾ സംഘപരിവാർ ഫാസിസ്റ്റ് ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ വലയുകയാണ്.

എതിർ ശബ്ദം ഉന്നയിക്കുന്നവരെ ജയിലടക്കുകയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു തകർക്കുകയും ചെയ്യുന്നു. കരാർവത്കരണത്തിലൂടെ യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിക്കുകയും ചെയ്യുന്ന നിലപാടുകളാണ് കേന്ദ്ര സർക്കാരിന്റേത്. കരാർവത്കരണത്തിനും സ്വകാര്യവത്കരണത്തിനുമെതിരെ ശക്തമായ പ്രതിരോധം ഉയരണമെന്നും ബിനോയ്‌ വിശ്വം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel