Delhi: ദില്ലിയിലെ ബാദ്ലി ഗാവിൽ വൻ തീപിടിത്തം; മെട്രോ ഗതാഗതം നിർത്തിവച്ചു

ദില്ലിയിലെ(delhi) ബാദ്ലി ഗാവിൽ വൻ തീപിടിത്തം. രോഹിണി കോടതിക്ക് സമീപമുള്ള പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. പുലർച്ചെ 2:18 ഓടെയാണ് തീപ്പിടിച്ചത്.

ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 28 അഗ്നിശമന ട്രക്കുകൾ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

CPIM: ടീസ്‌തയ്‌ക്ക്‌ എതിരായ കേസ്‌ ഉടൻ പിൻവലിക്കണം; ശക്തമായി അപലപിച്ച്‌ സിപിഐ എം

മനുഷ്യാവകാശപ്രവർത്തക ടീസ്‌താസെതൽവാദിനെ(teesta setalvad) അറസ്‌റ്റ്‌ ചെയ്‌ത നടപടിയെ ശക്തമായി അപലപിച്ച്‌ സിപിഐ എം(cpim). മനുഷ്യാവകാശങ്ങൾക്ക്‌ വേണ്ടി അക്ഷീണം പോരാടുന്ന ടീസ്‌തയെ ഗുജറാത്ത്‌ പൊലീസ്‌ അറസ്‌റ്റ്‌(arrest) ചെയ്‌തത്‌ ദുരൂഹമാണ്‌.

അടുത്തിടെ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ പശ്‌ചാത്തലത്തിലാണ്‌ അറസ്‌റ്റ്‌. ടീസ്‌തയ്‌ക്ക്‌ എതിരായ കേസ്‌ ഉടൻ പിൻവലിക്കണമെന്നും അവരെ ഉടനടി വിട്ടയക്കണമെന്നും സിപിഐ എം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here