India vs Ireland : ഇന്ത്യ-അയർലണ്ട് ട്വൻറി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-അയർലണ്ട് ട്വൻറി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരം രാത്രി 9 ന് മാലഹൈഡിൽ നടക്കും. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഉണ്ട്.

ഹാർദിക് പാണ്ഡ്യ നായകനായ 17 അംഗ ടീമിൽ ദിനേഷ് കാർത്തിക്ക് , ഇഷാൻ കിഷൻ എന്നിവർ വിക്കറ്റ് കീപ്പർമാരായി ഉണ്ട്. ബാറ്ററായാണ് മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയത്. ആകെ 13 ട്വൻറി-20 മത്സരങ്ങൾ കളിച്ച സഞ്ജു 14.5 ശരാശരിയിൽ 174 റൺസാണ് നേടിയത്.

മലയാളി താരത്തിന്റെ ഉയർന്ന സ്കോർ 39 റൺസാണ്. സെൻസേഷൻ താരം ഉമ്രാൻ മാലിക്ക് , ഹർഷൽ പട്ടേൽ എന്നിവരും ടീമിലുണ്ട്.വി വി എസ് ലക്ഷ്മണാണ് ടീമിന്റെ മുഖ്യപരിശീലകൻ. അതേസമയം ക്രിക്കറ്റിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ വളർച്ച നേടിയ ടീമുകളിലൊന്നാണ് അയർലൻഡ്.

പതിനാലംഗ ടീമിൽ ഇന്ത്യൻ വംശജനായ ഐറിഷ് ഓൾറൗണ്ടർ സിമി സിങിനെ ഉൾപ്പെടുത്തിയിട്ടില്ല. ആൻഡ്രൂ ബാൽബേർണിയാണ് ടീമിന്റെ നായകൻ.മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു.ജൂൺ 2007ലായിരുന്നു ഇതിനു മുമ്പ് അവസാനമായി ടീംഇന്ത്യയുടെ അയർലണ്ട് പര്യടനം. ഇരുടീമുകളും ഇതുവരെ 3 മത്സരങ്ങളിൽ മുഖാമുഖം വന്നപ്പോൾ മൂന്ന് മത്സരങ്ങളിലും ജയം ടീം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

ആധികാരിക ജയം തുടരാൻ ഉറച്ച് ഇന്ത്യയും അട്ടിമറി മോഹവുമായി അയർലണ്ടും പോരിനിറങ്ങുമ്പോൾ മാലഹൈഡിൽ ആവേശം മാനംമുട്ടെ ഉയരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News