Covid : രാജ്യത്ത് 11,739 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2.59 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 25 കൊവിഡ് മരണവും പുതിയതായി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവിൽ 92,576 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്,ദില്ലി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ ഉയരുകയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ദില്ലിയിലെ ബാദ്ലി ഗാവിൽ വൻ തീപിടിത്തം; മെട്രോ ഗതാഗതം നിർത്തിവച്ചു

ദില്ലിയിലെ(delhi) ബാദ്ലി ഗാവിൽ വൻ തീപിടിത്തം. രോഹിണി കോടതിക്ക് സമീപമുള്ള പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. പുലർച്ചെ 2:18 ഓടെയാണ് തീപ്പിടിച്ചത്.

ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 28 അഗ്നിശമന ട്രക്കുകൾ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News