AMMA: ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന്

താരസംഘടന അമ്മ(AMMA)യുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചി(kochi)യിൽ ചേരും. വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതി അംഗങ്ങളുടെ രാജിയും യോഗത്തിൽ പ്രധാന ചർച്ച വിഷയമാവും. പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ രാവിലെ 10.30നാണ് യോഗം.

അമ്മയുടെ 28-ാമത് വാർഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് നടക്കുക. അമ്മ എക്സിക്യൂട്ടീവ് അംഗമായിരുന്ന വിജയ് ബാബുവിനെതിരെ വന്ന കേസും തുടർന്നുണ്ടായ വിവാദങ്ങളുമാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. പുതുമുഖ നടിയുടെ പരാതിയിൽ കേസെടു അതിനെത്തുടർന്ന് വിജയ് ബാബുവിനെതിരെ ശക്തമായ നടപടി വേണമെന്ന് അമ്മയിൽ ഒരു വിഭാഗം ആവശ്യമുയർത്തിയിരുന്നു.

എന്നാൽ താൻ സ്വയം മാറി നിൽക്കുകയാണെന്ന് ചുണ്ടിക്കാട്ടി വിജയ് ബാബു നൽകിയ കത്ത് അമ്മ എക്സിക്യൂട്ടീവ് അംഗീകരിക്കുകയായിരുന്നു. അമ്മയുടെ ഈ നിലപാടിൽ പ്രതിഷേധിച്ച് അഭ്യന്തര പരാതി പരിഹാരസമിതി അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു.

കൂടതെ ഇതിന് പുറമെ അംഗങ്ങളായ മാല പാർവതിയും, കുക്കു പരമേശ്വരനും രാജി വച്ചിരുന്നു ഇതോടെ പ്രവർത്ത രഹിതമായ സമിതി പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഇതിനിടെ അമ്മയുടെ സ്തീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി സംഘടനയിൽ നിന്ന് രാജി വച്ചിരുന്നു.

കൂടാതെ യോഗത്തിൽ നടന്ന ചർച്ചയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ഷമ്മി തിലകനോട് നേരത്തെ വിശദീകരണം തേടിയിരുന്നു എന്നാൽ തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഷമ്മി തിലകനെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News