G7 summit : ജി 7 ഉച്ചകോടി: പ്രധാനമന്ത്രി ജർമനിയിൽ

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിലെത്തി. ജർമനി, യുഎഇ സന്ദർശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര മോദി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹത്തിൻറെ യോഗത്തിലും മോദി പ്രസംഗിക്കും.

ജർമനിയിൽ ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം യുഎഇയിലെത്തി അന്തരിച്ച മുൻ പ്രസിഡൻറ് ഷെയ്ക്ക് ഖലീഫ ബിൻ സഈദ് അൽ നഹിയാൻറെ വേർപാടിൽ അനുശോചനം അറിയിക്കും. ജി7 ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തും.

അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ, ജപ്പാൻ എന്നീ രാഷ്ട്രങ്ങളുടെ സംഘടനയാണ് ജി 7. ഇന്ത്യക്കു പുറമെ അർജൻറീന, ഇന്തോനേഷ്യ, സെനഗൾ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രത്യേക ക്ഷണിതാക്കളായി ആതിഥേയ രാജ്യമായ ജർമനി ക്ഷണിച്ചിട്ടുണ്ട്. 2019ലെ ഉച്ചകോടിയിൽ നേരിട്ടും 2021ൽ വീഡിയോ കോൺഫറൻസിലൂടെയും മോദി പങ്കെടുത്തിരുന്നു.

ജി 7 രാജ്യങ്ങളെല്ലാം ഉൾപ്പെട്ട ജി 20 ഗ്രൂപ്പിൻറെ അധ്യക്ഷസ്ഥാനം ഈ വർഷാവസാനം ഇന്ത്യ ഏറ്റെടുക്കും. ബ്രിക്സ്, ക്വാഡ്, ഐ2യു2 എന്നീ അന്താരാഷ്ട്ര ഗ്രൂപ്പുകളിലും ഇന്ത്യ സജീവപങ്കാളിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News