Arrest: പൊലീസിനെ ആക്രമിച്ച കേസ്; 6 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ്(congress) പ്രവർത്തകരെ അറസ്റ്റ്(arrest) ചെയ്തു. കോട്ടയം(kottayam) ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു.

ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി. യുഡിഎഫ് മാർച്ചിൽ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു.

Gunman: ടി സിദ്ദിഖിന്റെ ഗൺമാൻ പൊലീസിനെ ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്‌

സംഘർഷത്തിലേക്ക്‌ നീങ്ങിയ കൽപ്പറ്റയിലെ സംഭവങ്ങളിൽ കോൺഗ്രസ്‌(congress) പ്രകോപനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്‌ വരികയാണ്‌.ടി സിദ്ധിഖിന്റെ അസാന്നിദ്ധ്യത്തിൽ ഗൺമാൻ(gunman) സംഘർഷ സ്ഥലത്തെത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. സാഹചര്യങ്ങൾ ശാന്തമാക്കാനുള്ള പൊലീസ്‌ ശ്രമത്തെ തടസ്സപ്പെടുത്തുന്നത്‌ വ്യക്തമാക്കുന്നതാണ്‌ ദൃശ്യങ്ങൾ.

ഇതിനിടെ പൊലീസിനെ മർദ്ദിക്കുകയും തള്ളുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ടി സിദ്ധിഖ്‌ എം എൽ എ യുടെ നേതൃത്വത്തിലാണ്‌ കൽപ്പറ്റയിൽ സംഘർഷങ്ങളുണ്ടാക്കിയതെന്ന ആരോപണം തെളിയിക്കുന്നതാണ്‌ ഗൺ മാന്റെ പ്രകോപനകരമായ പെരുമാറ്റം.

ജില്ലാ പൊലീസ്‌ ഹെഡ്‌ ക്വാട്ടേഴ്സിലെ പൊലീസുകാരനായ സ്മിബിൻ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രശ്നത്തിൽ ഇടപെട്ടതായാണ്‌ പൊലീസ്‌ കരുതുന്നത്‌. സംഭവത്തിൽ വകുപ്പ്‌ തല പ്രാഥമിക അന്വേഷണം നടക്കുന്നുവെന്നാണ്‌ വിവരം.

സംഭവത്തിൽ പൊലീസിൽ കടുത്ത അതൃപ്തിയുണ്ട്‌. സഹപ്രവർത്തകരുടെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത ഇയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും പൊലീസിലുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here