AMMA: അമ്മ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു

അമ്മ(AMMA) വാർഷിക ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു(VIJAYBABU)വും. കൊച്ചിയിലാണ് യോഗം നടക്കുന്നത്. വിജയ് ബാബുവിഷയത്തിൽ സംഘടന നേതൃത്വം കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതിയിലെ രാജിയുമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.

പ്രസിഡന്റ് മോഹൻലാലിൻറെ അധ്യക്ഷതെയിലാണ് യോഗം നടക്കുന്നത്. അമ്മയുടെ 28-ാമത് വാർഷിക ജനറല്‍ ബോഡി യോഗമാണ് ഇപ്പോൾ നടക്കുന്നത്.

Arrest: പൊലീസിനെ ആക്രമിച്ച കേസ്; 6 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ്(congress) പ്രവർത്തകരെ അറസ്റ്റ്(arrest) ചെയ്തു. കോട്ടയം(kottayam) ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു.

ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി. യുഡിഎഫ് മാർച്ചിൽ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here