Kodiyeri Balakrishnan : “യുഡിഎഫിന്റേത് ഇരട്ടത്താപ്പ്”, മുഖ്യമന്ത്രിയെ ആക്രമിക്കാൻ‌ ശ്രമിച്ചവരെ കോൺ​ഗ്രസ് തള്ളിപ്പറഞ്ഞില്ല : കോടിയേരി ബാലകൃഷ്ണൻ

ഓരോ ദിവസവും പുതിയ കഥ പ്രതിപക്ഷം പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ.തൃക്കാക്കരയിൽ ഇത്തവണ ശക്തമായ മത്സരം കാഴ്ച വയ്ക്കണമെന്ന് പാർട്ടി തീരുമാനിച്ചു.എന്നാൽ UDF ഉം BJP യും യോജിച്ച് പ്രവർത്തിച്ചു. SDPI ,വെൽഫെയർ പാർട്ടി വോട്ടും UDF ന് ലഭിച്ചു. ഇടതുപക്ഷ വിരുദ്ധമുന്നണി തൃക്കാക്കരയിൽ രൂപപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വയനാട്ടിൽ എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവം അപലപനീയമാണെന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് തള്ളി പറയാൻ UDF തയ്യാറായിട്ടില്ല. ഇത് ഇരട്ടത്താപ്പാണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പാടില്ല.ഇക്കാര്യത്തിൽ സർക്കാർ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ എല്ലാവരും അപലപിക്കുമ്പോൾ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് കോൺഗ്രസ് തള്ളിപ്പറയുന്നില്ല. ദേശാഭിമാനി ഓഫീസ് കോൺ​ഗ്രസ് ആക്രമിച്ചു. കോൺഗ്രസ് സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുകയാണെന്നും ആക്രമണങ്ങൾ പ്ലാൻ ചെയ്തു നടപ്പാക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ജൂലൈ 15 മുതൽ വാഹന പ്രചരണ ജാഥ ഏര്യാ തലത്തിൽ സംഘടിപ്പിക്കുമെന്നും സ്വർണക്കടത്ത് വിഷയം തുറന്ന് കാണിക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News