Agnipath : അഗ്നിപഥ് പ്രതിഷേധം ; ഉത്തർ പ്രദേശിൽ 1562 പേർ അറസ്റ്റിൽ

അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ഉത്തർ പ്രദേശിൽ 1562 പേർ അറസ്റ്റിലായി. പ്രതിഷേധങ്ങളിലെ അക്രമ സംഭവങ്ങളിൽ 82 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന അഗ്നിപഥ് പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് പൊലീസ് റിപ്പോർട്ട്.

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11, 739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . 2.59 ശതമാനം ആണ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക്.

അസമിൽ പ്രളയക്കെടുതിയിൽ മരണം 121 ആയി

അസമിൽ പ്രളയക്കെടുതിയിൽ മരണം 121 ആയി. കഴിഞ്ഞ ദിവസo നാല് പേർ കൂടി മരിച്ചു. അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുകയാണ്.

ബംഗളുരുവിൽ ഇന്ന് 21 ടൺ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിക്കും

ബംഗളുരുവിൽ ഇന്ന് കഞ്ചാവും കറുപ്പും ഹെറോയിനും കൊക്കെയ്നുമടക്കം 21 ടൺ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിക്കും. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് ബംഗളുരു പൊലീസ് കാലങ്ങളായി പിടികൂടിയ 25 കോടിയോളം വില വരുന്ന മയക്കുമരുന്ന് നശിപ്പിക്കുന്നത്. കോടതിയുടെ അനുമതിയോടെയാണ് കത്തിക്കാനുള്ള തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനത്തിന് മുന്നോടിയായി മിനുക്കുപണി നടത്തിയ റോഡ് പൊളിഞ്ഞ് സംഭവത്തിൽ കരാറുകാരന് മൂന്നു ലക്ഷം രൂപ പിഴ. റോഡ് പ്രവൃത്തി കരാറെടുത്ത രമേശിനാണ് പിഴ ചുമത്തിയത്. സംഭവത്തിൽ മൂന്ന് ബി.ബി.എം.പി എൻജിനീയർമാർക്ക് കഴിഞ്ഞദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News