മലയാള താര സംഘടനയായ ‘അമ്മയുടെ (AMMA) വാർഷിക ജനറൽ ബോഡി യോഗം ആരംഭിച്ചു. പ്രസിഡന്റ് മോഹൻലാലിൻറെ (Mohanlal) അധ്യക്ഷതയിൽ യോഗം കൊച്ചിയിലാണ് യോഗം പുരോഗമിക്കുന്നത്. ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബു (Vijay Babu) അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നുണ്ട
അമ്മയിലെ എക്സിക്യൂട്ടീവ് അംഗമായിരുന്നു വിജയ് ബാബു. വിജയ് ബാബുവിനെതിരായ കേസടക്കം യോഗത്തിൽ ചർച്ചയാകും. ആരോപണം വന്നതിനെ തുടർന്ന് സംഘടനയ്ക്ക് കത്ത് നൽകി രാജിവെച്ചിരുന്നു. നിലവിൽ സംഘടനയിൽ അംഗമാണ് വിജയ് ബാബു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ കഴിഞ്ഞ ദിവസം WCC രംഗത്തെത്തിയിരുന്നു. അതിജീവിത സത്യം തെളിയിക്കേണ്ടുന്ന അവസ്ഥ കുറ്റകൃത്യം പോലെ ഭീകരമെന്നായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.