കോൺഗ്രസിന്റെ തെറ്റായ പ്രചരണങ്ങളെ തുറന്ന് കാട്ടും : പി.ഗഗാറിൻ

സമാധാനപരമായി ഇന്ന് കൽപ്പറ്റ നഗരത്തിൽ മാർച്ച് നടത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ.കോൺഗ്രസിന്റെ തെറ്റായ പ്രചരണങ്ങളെ തുറന്ന് കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകണം.

SFI യുടെ വനിതാ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിട്ടുണ്ട്.കൽപ്പറ്റ എംഎൽഎ ടി .സിദ്ദിഖിൻ്റെ ഗൺമാൻ പൊലീസിനെ കയ്യേറ്റം ചെയ്തു. ഇതിൽ നടപടി ഉണ്ടാകണമെന്നും പി. ഗഗാറിൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനെതിരായ പ്രതിപക്ഷ നീക്കത്തിൽ പ്രതിഷേധിച്ച് ഈ മാസം 29 ന് LDF ജില്ലാ റാലി കൽപ്പറ്റയിൽ നടത്തുമെന്നും ഗഗാറിൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News