
ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബാലു വർഗീസ് (Balu Varghese), ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചു വിജയൻ സംവിധാനം നിർവഹിക്കുന്ന ‘വിചിത്രം’ എന്ന സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് നിഖിൽ രവീന്ദ്രനാണ്.
സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം ആഗസ്റ്റ് മാസം തിയെറ്ററുകളിലെത്തും. അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്സും ചിത്രത്തിന്റെ ഭാഗമാകുന്നു.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, എഡിറ്റർ – അച്ചു വിജയൻ, കോ-ഡയറക്ടർ – സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ – ആർ. അരവിന്ദൻ, പ്രൊഡക്ഷൻ ഡിസൈൻ- റെയ്സ് ഹൈദർ & അനസ് റഷാദ്, കോ-റൈറ്റർ: വിനീത് ജോസ്, ആർട്ട് – സുഭാഷ് കരുൺ, മേക്കപ്പ് – സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം – ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കർ, സ്റ്റിൽ – രോഹിത് കെ. സുരേഷ്, വിഎഫ്എക്‌സ് സൂപ്പർവൈസർ – ബോബി രാജൻ, വി.എഫ്.എക്സ്. സ്റ്റുഡിയോ- ഐറിസ് പിക്സൽ, പി.ആർ.ഒ. – ആതിര ദിൽജിത്ത്, ഡിസൈൻ – അനസ് റഷാദ്, ശ്രീകുമാർ സുപ്രസന്നൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here