ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന ഗുരുവായൂർ എക്സ്പ്രസ്സിൽ വെച്ചാണ് തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ തൃശ്ശൂർ റെയിൽവേ പൊലീസ് പോക്സോ പ്രകാരം കേസ് എടുത്തു. അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here