സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ അപൂർവ്വ ചിത്രം പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി. സുരേഷ് ഗോപിയുമൊത്ത് അവസാനം ഒന്നിച്ച് അഭിനയിച്ച കിങ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചുള്ള ചിത്രമാണ് മമ്മൂട്ടി ഷെയര്‍ ചെയ്തത്. പ്രിയപ്പെട്ട സുരേഷിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടി കുറിച്ചു.
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഇന്ന് 64ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രിയസുഹൃത്തിന് ആശംസകളുമായി സൂപ്പര്‍ താരങ്ങളുള്‍പ്പെടെയാണ് രംഗത്തെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഷാജി കൈലാസ്, ജോണി ആന്റണി, മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ സുരേഷ് ഗോപിക്ക് ആശംസകളര്‍പ്പിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം 2020 ലാണ് സിനിമയിലേയ്ക്ക് മടങ്ങിയെത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്. പിന്നാലെ നിരവധി പ്രോജക്‌ടുകളിലൂടെ സുരേഷ് ഗോപി വീണ്ടും സജീവമായി.
സുരേഷ്‌ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്‍ റിലീസിനൊരുങ്ങുകയാണ്. ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.