മലപ്പുറം(Malappuram) പൂന്താനം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 33 കാരനായ പൂത്താന്‍തൊടി സിജേഷ് എന്ന മണിക്കുട്ടന്‍ ആണ് മരിച്ചത്. മഞ്ചേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണില്ലാ ക്രൂരത; മുയലുകളെ അജ്ഞാതർ തല്ലിക്കൊന്നു
വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ(rabbit) അജ്ഞാതർ വടികൊണ്ട് തല്ലിക്കൊന്നതായി പരാതി. ആലപ്പുഴ(alappuzha) ചാത്തനാട് വാർഡിൽ ആഗ്നസ് വില്ലയിൽ റിട്ടയേഡ് കോളേജ് പ്രൊഫസർ ജോയിസൺ ഫെർണാണ്ടസിന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുയലുകള്‍ ചത്ത് കിടക്കുന്നത് കണ്ടത്. പ്രത്യേകം കൂടുകളിൽ ഇട്ടിരുന്ന ഒൻപത് മുയലുകളിൽ എട്ടെണ്ണത്തെ വീടിന്റെ സിറ്റൗട്ടിന് സമീപം കൊന്നിട്ടിരിക്കുകയായിരുന്നു. ഒരെണ്ണത്തിന്റെ കൂട് തുറക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മുയലുകളെ അടിച്ച് കൊല്ലാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന വടി വീടിന് സമീപത്തെ റോഡിൽ നിന്നും കണ്ടെത്തി. സംഭവദിവസം നല്ല മഴയുണ്ടായിരുന്നതിനാൽ മറ്റ് ശബ്ദങ്ങളോ ഒന്നും വീട്ടുകാർ പറയുന്നു. പൊലീസ് നിർദ്ദേശ പ്രകാരം മുയലുകളെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.