മലയാളികളുടെ ഇഷ്ട താരമാണ് മോഹൻലാൽ. നാല് പതിറ്റാണ്ട് നീണ്ട അഭിനയ സപര്യ കൈമുതലായി ഉള്ള ആ മഹാനടൻ ഇന്നും നമ്മുടെ മനസുകളിൽ തിളങ്ങി നിൽക്കുന്നു.
മോഹൻലാലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പോലെ നമുക്കു പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ അമ്മയും. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ ചുരുക്കം വാക്കുകളിൽ ഒതുക്കുകയാണ് അദ്ദേഹത്തിന്റെ പതിവെങ്കിലും ആ അമ്മ നമുക്ക് സുപരിചിതയാണ്.
അവൻ ഒരു വില്ലനല്ല…. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ സങ്കടപ്പെട്ടു മലയാളത്തിന്റെ എവർ ഗ്രീൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി ഒരു ചെറു പുഞ്ചിരിയോടെ പറയുന്നു… അവൻ ഒരു പാവമാ അവന് വില്ലനാകാനൊന്നും കഴിയില്ല… ചെറുപ്പം മുതലേ ലാലിന് സിനിമ തന്നെയാണ് പ്രിയം. ഡാൻസും പാട്ടും അനുകരണവുമെല്ലാം അത്യാവശ്യം വശമുണ്ട് കൈരളിന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശാന്തകുമാരി ഇത് വ്യക്തമാക്കിയത്.
മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശാന്ത… ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് നേരെ അവൻ വന്നത് ആശുപത്രിയിലേക്കാണ്… ദേഹത്ത് ചുവന്ന പാടുകൾ കണ്ടു… അത് കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി… ഞാൻ കരുതിയത് പെയിന്റ് വല്ലതും ദേഹത്ത് തേച്ചതോമറ്റോ ആണെന്നാണ്…പിന്നെ ആണ് അവൻ പറഞ്ഞത് സിനിമ അല്ലെ അമ്മെ ഇതൊക്കെ കാണുമെന്ന്… അങ്ങിനെയാണ് താൻ ആദ്യം ലാലിനെ ലൊക്കേഷനിൽ നിന്ന് വന്നപ്പോൾ കാണുന്നത്… അമ്മ പറഞ്ഞു.
ADVERTISEMENT
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ സംഘട്ടനരംഗം കണ്ടപ്പോൾ ശെരിക്കും സങ്കടമാണ് തോന്നിയത്… ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കൈയും കാലും എല്ലാം മാറി മാറി നോക്കും മുറിവുണ്ടോ ചതവുണ്ടോ എന്നറിയാൻ… അത് അന്ന് മാത്രമല്ല ഇന്നും നോക്കാറുണ്ട്.. അവൻ വീട്ടിൽ കാണിക്കുന്ന വികൃതി തരങ്ങൾ തന്നെയാണ് സിനിമയിലും കാണിക്കുന്നത്… താളവട്ടം സിനിമയിലെ ലാലിൻറെ ചിരിയും കളിയുമെല്ലാം സിനിമയ്ക്ക് വേണ്ടി ചെയ്തതല്ല… അതാണ് ശെരിക്കും ലാൽ… പക്ഷെ ഇപ്പൊ ആൾ ആകെ മാറി കുറച്ച് കൂടി മെച്യുർഡ് ആണിപ്പോൾ ലാലു… അമ്മ ശാന്ത പറഞ്ഞു. എത്ര വയ്യെങ്കിലും അവൻ എല്ലാം ചെയ്യും… ഇതുവരെ മടുത്തു എന്നവാക്ക് പറഞ്ഞിട്ടേയില്ല.. കഷ്ടപ്പെടാൻ ഇപ്പോഴും തയ്യാറായിട്ടേ നിന്നിട്ടുള്ളു… ആരെയും ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലാത്ത ആളാണ് ലാൽ…
കുടുംബത്തിൽ ഒരു ഡോക്ടർ ഇല്ലാത്തതിനാൽ ലാലിനെ ഒരു ഡോക്ടർ ആയി കാണാൻ ആയിരുന്നു താല്പര്യം… പക്ഷെ ഇതുവരെ നിര്ബന്ധിച്ചിട്ടില്ല.. അയാൾക്ക് അതിനൊന്നും പറ്റില്ല.. എപ്പോഴും കളിച്ചും ചിരിച്ചും നടക്കാനാണ് അയാൾക്ക് താല്പര്യം … ഈ വഴിതന്നെയായിരിക്കും ചെന്നെത്തുക എന്ന കാര്യം ഉറപ്പായിരുന്നു .. പക്ഷെ ഞാൻ ഒരിക്കലും അവനോട് ഇക്കാര്യം പറഞ്ഞിട്ടില്ല മുഖത്തൊരു കള്ളച്ചിരിയോടെ അമ്മ പറഞ്ഞു.
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്
അന്നും ഇന്നും പ്രിയന്റെ സിനിമകളിലാണ് ലാലുവിന്റെ എല്ലാ ചിരികളികളും കണ്ടിരുന്നത്… ശെരിക്കും ഇവർ രണ്ടാളും തമ്മിലുള്ള കൂട്ട് ശെരിക്കും വേറെ തന്നെയാണ്…
മകന്റെ ചിരിപ്പിക്കുന്ന സിനിമകളാണ് തനിക്ക് കാണാനേറെ ഇഷ്ടമെന്ന് ഈ അമ്മ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.