AMMA: അച്ചടക്ക ലംഘനം; ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ സംഘടന

അച്ചടക്ക ലംഘന വിഷയത്തില്‍ ഷമ്മി തിലകനെ(Shammi Thilakan) പുറത്താക്കിയിട്ടില്ലെന്ന് താരസംഘടന അമ്മ(AMMA). സംഭവത്തില്‍ ഷമ്മി തിലകനില്‍ നിന്നും വിശദീകരണം ചോദിക്കുമെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു. വിജയ് ബാബുവിനെതിരെ(Vijay Babu) എടുത്തു ചാടി നടപടിയെടുക്കില്ലെന്നും ‘അമ്മ’ പറഞ്ഞു. അമ്മ ഒരു ക്ലബ്ബാണ്. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. മാറി നില്‍ക്കാമെന്ന് വിജയ് പറഞ്ഞിരുന്നു. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ലെന്നും വിജയ് ബാബു മറ്റു പല ക്ലബ്ബിലും അംഗമാണെന്നും അമ്മ വ്യക്തമാക്കി.

അതേസമയം, ദിലീപിനെ പുറത്താക്കണമെന്ന് അന്ന് എടുത്ത തീരുമാനം തെറ്റാണെന്ന് സിദ്ദിഖ് പ്രതികരിച്ചു. ഷമ്മി തിലകന്റെ അച്ചടക്കലംഘന വിഷയത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അമ്മ ഭാരവാഹികള്‍.

പൊലീസുകാരെ ആക്രമിച്ച ടി സിദ്ധിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

പൊലീസുകാരെ(Police) ആക്രമിച്ച ടി സിദ്ധിഖിന്റെ(T Siddique) ഗണ്‍മാന്‍ സ്മിബിന്‍ കെ വിക്ക് സസ്‌പെന്‍ഷന്‍(suspension). കല്‍പ്പറ്റയിലെ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ വെച്ച് സഹപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലാണ് നടപടി. യുഡിഎഫ്(UDF) പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശമുണ്ട്.

ടി സിദ്ധിഖിന്റെ അസാന്നിദ്ധ്യത്തില്‍ ഗണ്‍മാന്‍ സംഘര്‍ഷ സ്ഥലത്തെത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. സാഹചര്യങ്ങള്‍ ശാന്തമാക്കാനുള്ള പൊലീസ് ശ്രമത്തെ തടസ്സപ്പെടുത്തുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. ഇതിനിടെ പൊലീസിനെ മര്‍ദ്ദിക്കുകയും തള്ളുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ടി സിദ്ധിഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ സംഘര്‍ഷങ്ങളുണ്ടാക്കിയതെന്ന ആരോപണം തെളിയിക്കുന്നതാണ് ഗണ്‍മാന്റെ പ്രകോപനകരമായ പെരുമാറ്റം.

ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ പൊലീസുകാരനായ സ്മിബിന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രശ്‌നത്തില്‍ ഇടപെട്ടതായാണ് പൊലീസ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News