Shammi Thilakan: അച്ചടക്ക ലംഘനം; നടപടി നേരിടാന്‍ തയ്യാര്‍: ഷമ്മി തിലകന്‍

അച്ചടക്ക ലംഘന വിഷയത്തില്‍ നടപടി നേരിടാന്‍ തയ്യാറാണെന്ന് നടന്‍ ഷമ്മി തിലകന്‍(Shammi Thilakan). അമ്മയുടെ(AMMA) കത്തിന് ഓരോ വാക്കുകള്‍ വെച്ച് വിശദകരമായ മറുപടി നല്‍കി. തന്റെ മറുപടിക്ക് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. തന്റെ ശബ്ദം എന്തിനു വേണ്ടി എന്ന് അറിയുന്നവര്‍ തനിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മാഫിയാ സംഘം എന്നൊന്നും താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഷമ്മി വ്യക്തമാക്കി. ഇപ്പോഴും താന്‍ അമ്മയിലെ അംഗമാണ്. തന്റെ കൂടി പൈസക്കാണ് അമ്മ തുടങ്ങിയത്. തനിക്കെതിരെയുള്ള നടപടി വ്യക്തിപരവും ചില ഭാരവാഹികളുടെ കലിപ്പുമാണ്. ചിലര്‍ക്കാണ് തന്നെ പുറത്താക്കാന്‍ താല്‍പ്പര്യമെന്നും അത് അച്ഛനോടുള്ള കലിപ്പാണെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.

വിജയ് ബാബുവിനെതിരെ എടുത്തുചാടി നടപടിയെടുക്കില്ല: താരസംഘടന അമ്മ

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ(Vijay Babu) നടപടിയെടുക്കുന്ന കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന നിലപാടില്‍ താരസംഘടന അമ്മ(AMMA). കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നടപടി കൈക്കൊളളാനാകില്ലെന്നും വിജയ് ബാബു കൂടി പങ്കെടുത്ത വാര്‍ഷിക ജനറല്‍ ബോഡി തീരുമാനിച്ചു. അതേസമയം അച്ചടക്കലംഘനത്തിന് ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു എക്‌സിക്യുട്ടീവ് യോഗത്തില്‍ നിന്നും സ്വയം മാറി നിന്നിട്ടുണ്ട്. അതിനാല്‍ കോടതി വിധി വരുന്നതുവരെ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് വിജയ് ബാബു കൂടി പങ്കെടുത്ത വാര്‍ഷിക ജനറല്‍ ബോഡി തീരുമാനിച്ചു. കൊച്ചിയിലെ നിരവധി ക്ലബ്ബുകളില്‍ വിജയ് ബാബു ഇപ്പോഴും അംഗമായി തുടരുന്നുണ്ടെന്ന വിശദീകരണത്തോടെയായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുവിന്റെയും സിദ്ദിഖിന്റെയും പ്രതികരണം.
അച്ചടക്ക ലംഘനം നടത്തിയ ഷമ്മി തിലകനെ പുറത്താക്കാന്‍ ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമ നിലപാടെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ പുറത്താക്കാന്‍ മാത്രമുളള തെറ്റ് താന്‍ ചെയ്തിട്ടില്ലെന്നും അമ്മയിലെ ചില അംഗങ്ങളില്‍ നിന്നും നീതി ലഭിക്കില്ലെന്നും ഷമ്മി തിലകന്‍ കൊല്ലത്ത് പ്രതികരിച്ചു.

തൊഴിലിടം അല്ലാത്തതിനാല്‍ അമ്മയില്‍ മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകില്ല. സിനിമയ്ക്ക് മൊത്തമായി കേരള ഫിലിം ചേംബറിന് കീഴില്‍ പുതിയ ഐസിസി വരുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News