AMMA; അംഗത്വ ഫീസ് ഇരട്ടിയാക്കി താരസംഘടന ‘അമ്മ’; പ്രഖ്യാപനം നടത്തി ഇടവേള ബാബു

അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താൻ അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും ‘അമ്മ’ ഭാരവാഹികൾ വ്യക്തമാക്കി.

ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു.

അതേസമയം, എഎംഎംഎയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. അദ്ദേഹം ഇപ്പോഴും സംഘടനയിലെ അംഗമാണെന്നും സോഷ്യൽമീഡിയയിൽ വരുന്ന വാർത്തകൾക്ക് മറുപടി പറയനാകില്ല, പുറത്താക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലുണ്ടാകുമെന്നും വൈസ് പ്രസിഡന്‍റ് സിദ്ദിഖ് അറിയിച്ചു.

ഷമ്മി തിലകനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. സോഷ്യൽമീഡിയയിലൂടേയും വാര്‍ത്ത മാധ്യമങ്ങളിലൂടേയും മറ്റും സംഘടനയ്‍ക്കെതിരേയും ചില മെമ്പർമാർക്കെതിരേയും ഷമ്മി തിലകൻ നടത്തിയ പരാമർശങ്ങളിൽ പലര്‍ക്കും പ്രതിഷേധമുണ്ട്. അതിനാൽ അദ്ദേഹത്തിന് എതിരെ ഒരു നടപടിയെുടക്കാൻ എക്സിക്യൂട്ടീവ് അംഗങ്ങളും സംഘടന മെമ്പര്‍മാരിൽ ഭൂരിഭാഗവും ആവശ്യമുന്നയിക്കുകയുണ്ടായി. എന്നിരുന്നാലും വിഷയങ്ങളിൽ അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേള്‍ക്കേണ്ട ബാധ്യതയുണ്ട്. അത് കേട്ട ശേഷം മാത്രമായിരിക്കും നടപടിയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും സിദ്ദിഖ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News