മുന്‍ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഷിബു ബേബി ജോണ്‍ ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്കു പ്രവേശിക്കുന്നു.മോഹന്‍ലാലാണ് ആദ്യ ചിത്രത്തിലെ നായകന്‍.ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് എന്ന ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.വിവേക് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച് മികച്ച വിജയം നേടിയ അതിരന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക് .
സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബു (ബേബി മറൈന്‍ ഗ്രൂപ്പ്) വിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.ഒക്ടോബര്‍ ഇരുപതു മുതല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം കോയമ്പത്തൂരില്‍ ആരംഭിക്കും.ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ലോഗോ പ്രകാശനം ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.അദ്ദേഹത്തിന്റെ 353-ാമത് സിനിമയാണ് ഇത്.
മോഹന്‍ലാലിന്റെ കുറിപ്പ്
ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.