R S Babu: കോണ്‍ഗ്രസ് ദേശാഭിമാനി പ്രവര്‍ത്തകര്‍ ആക്രമിച്ചതും വി ഡി സതീശന്റെ ഭീഷണിയും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി: ആര്‍ എസ് ബാബു

ദേശാഭിമാനി വയനാട്(Deshabhimani Wayanad) ഓഫീസ് കോണ്‍ഗ്രസ്(Congress) പ്രവര്‍ത്തകര്‍ ആക്രമിച്ചതും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ(V D Satheesan) ഭീഷണിയും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രി പദവിയുള്ള പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ പെരുമാറ്റവും വര്‍ത്തമാനവും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഞെട്ടിപ്പിക്കുന്നതുമാണ്. വാര്‍ത്താസമ്മേളനം റേഡിയോ പ്രഭാഷണമല്ല. ലേഖകര്‍ക്ക് ചോദ്യം ഉന്നയിക്കാനുള്ള അവകാശമുള്ളത് കൂടിയാണ്. സ്വാഭാവികമായി ചോദിക്കേണ്ട ചോദ്യം മാത്രമാണ് ഉന്നയിച്ചത് . ഭിത്തിയില്‍ ഇരിക്കേണ്ട ഗാന്ധിചിത്രം എങ്ങനെ നിലത്ത് കിടന്നു എന്നായിരുന്നു ചോദ്യം. അതിന്, മര്യാദയ്ക്ക് ഇരുന്നോണം ഇല്ലെങ്കില്‍ പുറത്തേക്ക് ഇറക്കി വിടും എന്ന പ്രകോപനപരമായ മറുപടി പ്രതിപക്ഷനേതാവില്‍ നിന്നും ഉണ്ടായത് അപരിഷ്‌കൃതം ആണെന്ന് അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.

വയനാട്ടിലെ എസ്എഫ്‌ഐ സമരം വിജയിച്ചു: പി ഗഗാറിന്‍

വയനാട്ടിലെ(Wayanad) എസ്എഫ്‌ഐ(SFI) സമരം വിജയിച്ചെന്ന്  സിപിഐഎം(CPIM) വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍(P Gagarin). എസ്എഫ്‌ഐ സമരം ചെയ്ത ദദിവസം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. അതാണ് ഇപ്പോള്‍ പത്രത്തില്‍ വന്നിരിക്കുന്നത്. ഗാന്ധി ആരാണെന്ന രാഷ്ട്രീയ വിവേകമുള്ള ആളുകളാണ് എസ്എഫ്‌ഐയിലുള്ളതെന്നും പി ഗഗാറിന്‍ പറഞ്ഞു. കോണ്‍ഗ്രസസിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ വയനാട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, തെറ്റ് പറ്റിയവരെ തിരുത്തുമെന്ന് സി കെ ശശീന്ദ്രന്‍ പറഞ്ഞു. എസ്എഫ്‌ഐക്കാരെ മൂക്കില്‍ വലിച്ചു കയറ്റാം എന്നാരും വിചാരിക്കേണ്ടെന്നും സി കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News