മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയും മോഹൻലാലും ഒന്നിച്ചെത്തിയിരിക്കുകയാണിപ്പോൾ. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്.
അഭിനേതാവിന് പുറമെ താനൊരു രാഷ്ട്രീയക്കാരനാണെന്നും ഗായകനാണെന്നും സുരേഷ് ഗോപി. സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. ഇന്ന് 64-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. ആരാധകർക്കൊപ്പം തന്നെ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് താരസംഘടനയായ അമ്മ.
അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹൻലാലിനെയും മമ്മൂട്ടിയെയും വീഡിയോകളിൽ കാണാനാകും. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്.
ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.
സുരേഷ് ഗോപിയുടെ കരിയറിലെ 254-ാമത് ചിത്രമായ ഹൈവേ 2 ഇന്നലെ സംവിധായകന്‍ ജയരാജ് പ്രഖ്യാപിച്ചിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ഹൈവേ ഒന്നാം ഭാഗം കേരളത്തില്‍ 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച ചിത്രമാണ് . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം വമ്പന്‍ വിജയം തേടി. കേരളത്തിന് പുറത്ത് സുരേഷ് ഗോപിയുടെ മാര്‍ക്കറ്റ് ഉയരാന്‍ ഹൈവേ കാരണമായി. ശ്രീധര്‍ പ്രസാദ് എന്ന റോ ഏജന്‍റിന്‍റെ വേഷമാണ് സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ചത്. ഭാനുപ്രിയയാണ് നായികയായെത്തിയത്.
Get real time update about this post categories directly on your device, subscribe now.