Veena George: നുണപ്രചരണം ആണ് മാധ്യമ പ്രവര്‍ത്തനം എന്ന് തെറ്റിദ്ധരിച്ച ചിലര്‍; മാധ്യമ വാര്‍ത്ത കള്ളമെന്ന് മന്ത്രി വീണാ ജോര്‍ജ്

അവിഷിത്ത് വിഷയത്തില്‍ മാധ്യമ വാര്‍ത്ത കള്ളമെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George). രാഹുല്‍ ഗാന്ധിയുടെ(Rahul Gandhi) ഓഫീസ് അക്രമസംഭവത്തില്‍ തന്റെ സ്റ്റാഫ് ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമായതിനാലാണ് അത്തരത്തിലൊരു വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമയെ(Malayala Manorama) വിമര്‍ശിച്ച് മന്ത്രി രംഗത്തെത്തിയത്.

സ്റ്റാഫ് എന്ന് പറയുന്ന അവിഷിത്ത് മാസങ്ങള്‍ക്ക് മുന്‍പേ ജോലിയില്‍ നിന്ന് ഒഴിവായതാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിച്ചതില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന പ്രചാരണമാണ് തുടക്കത്തിന്‍ ഉയര്‍ന്നത്. ഉടന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട മന്ത്രി വീണാ ജോര്‍ജ് സ്റ്റാഫംഗം ഉള്‍പ്പെട്ട കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും സംഭവം പരിശോധിക്കുമെന്നുമാണ് മന്ത്രി തുടക്കത്തില്‍ തന്നെ മറുപടി നല്‍കി.

ഇതിനിടെ, കഴിഞ്ഞ മാസം ജോലിയില്‍ നിന്ന് സ്വയം ഒഴിവായി പോയ സ്റ്റാഫംഗം അവിഷിത്തിന്റെ നടപടി ക്രമങ്ങളിലെ കത്ത് ഉയര്‍ത്തിക്കാട്ടി ചില മാധ്യമങ്ങള്‍ രംഗത്തുവന്നു. എന്നാല്‍ ആദ്യം മുതല്‍ എടുത്ത നിലപാടില്‍ മന്ത്രി ഉറച്ചു നിന്നു. ഒപ്പം തന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതിപക്ഷത്തിനൊപ്പം ചില മാധ്യങ്ങള്‍ കൂടി ചേര്‍ന്നുവെന്ന് മന്ത്രി ശക്തമായി പ്രതികരിച്ചു. നുണപ്രചരണം ആണ് മാധ്യമ പ്രവര്‍ത്തനം എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ടെന്നും നിരന്തരം നുണകള്‍ കൊടുത്ത് അവ സ്ഥാപിക്കുന്നതില്‍ അവര്‍ വിദഗ്ധരുമാണെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News