Haritha V Kumar: തിരുവാതിര മങ്കയായി കളക്ടര്‍ ഹരിതാ വി.കുമാര്‍

വേദിയില്‍ തിരുവാതിര മങ്കയായി അമ്മ എത്തിയപ്പോള്‍ കാണികള്‍ക്കിടയില്‍ കൗതുകമായി മകളുമുണ്ടായിരുന്നു. റവന്യു ജീവനക്കാരുടെ കലോത്സവത്തില്‍ മത്സരാര്‍ത്ഥിയായാണ് കളക്ടര്‍ ഹരിതാ വി.കുമാര്‍(Haritha V Kumar) എത്തിയത്. റവന്യു കലോത്സവത്തില്‍ തൃശൂര്‍(Thrissur) ജില്ലയ്ക്കു വേണ്ടി ചുവടുവയ്ക്കാനാണ് കളക്ടര്‍ ഹരിതാ വികുമാര്‍ വേദിയിലെത്തിയത്. കലക്ടര്‍ ഹരിത വി കുമാറിന്റെ നൃത്തം ആസ്വദിക്കുന്ന മകള്‍ നിയതിയാണ് വേദിയുടെ മുഖ്യ ആകര്‍ഷണമായത്. അമ്മൂമ്മയുടെ മടിയിലിരുന്ന് ഇമവെട്ടാതെ കുഞ്ഞു കൈകളാല്‍ താളമിട്ട് നിയതിയും അമ്മയുടെ തിരുവാതിര ആസ്വദിക്കുകയായിരുന്നു.

ഭരണം മാത്രമല്ല, ലാസ്യഭാവവും ലാളിത്യ ചുവടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കും വിധമായിരുന്നു കലക്ടറുടെ ഓരോ ചലനവും. റവന്യൂ മന്ത്രി കെ രാജന്‍, റവന്യൂ അഡി.ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവരും കലക്ടറുടെ നൃത്തമാസ്വദിക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്നു.

റവന്യു ത്യശൂര്‍ ജില്ലാ കലോത്സവത്തിന് ഒന്നാം സ്ഥാനം നേടിയാണ് കളക്ടറുടെ ടീം സംസ്ഥാന കലോത്സവത്തിനെത്തുന്നത്. പ്രഥമ സംസ്ഥാന റവന്യു കലോത്സവത്തിന് ആതിഥേയത്വമരുളാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി. റവന്യു ജീവനക്കാരുടെ ജോലി സമ്മര്‍ദം കുറയ്ക്കുന്നതിനാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ത്യശൂര്‍ ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാറിന്റേതടക്കം 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News