Cherthala: ചേര്‍ത്തലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മരിച്ചു

ചേര്‍ത്തല(Cherthala) അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കള്‍ തിരയില്‍പ്പെട്ടു. ഇതില്‍ 2 പേര്‍ മരിച്ചു. ചങ്ങനാശേരി സ്വദേശി ആകാശ്, എരമല്ലൂര്‍ സ്വദേശി ആനന്ദ് എന്നിവരാണ് മരിച്ചത്. ഇരുവരും എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ചങ്ങനാശേരി സ്വദേശിയായ ഒരാളെ രക്ഷിച്ചു. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍

ഗുണ്ട പല്ലന്‍ ഷൈജു(Pallan Shyju) പിടിയില്‍. കാപ്പ ലംഘിച്ച് തൃശ്ശൂര്‍(Thrissur) ജില്ലയില്‍ കടന്നതിനാണ് അറസ്റ്റ്(Arrest). പൊലീസിനെ(Police) വെല്ലുവിളിച്ച് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നെല്ലായി ദേശീയപാതയില്‍വെച്ചാണ് കൊടകര പൊലീസ് പല്ലന്‍ ഷൈജുവിനെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here