Commonwealth Games; കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ നീന്തൽ ടീമിനെ നയിക്കുന്നത് മലയാളി താരം സാജൻ പ്രകാശ്

കോമൺവെൽത്ത് ഗെയിംസിൽ (Commonwealth Games) ഇന്ത്യൻ നീന്തൽ ടീമിനെ നയിക്കുന്നത് മലയാളി താരം സാജൻ പ്രകാശാണ്. ചരിത്രത്തിലെ ആദ്യ മെഡലാണ് നാലംഗ ടീമിന്റെ ലക്ഷ്യം.

ജൂലൈ 28 ന് ബർമിങ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ നീന്തലിൽ നാലംഗ ഇന്ത്യൻ ടീമാണ് മത്സരിക്കുക . മലയാളി ഒളിംപ്യൻ സാജൻ പ്രകാശ്, കർണാടകക്കാരനും ഒളിംപ്യനുമായ ശ്രീഹരി നടരാജ് , ഡൽഹിക്കാരൻ കുശാഗ്ര റാവത്ത്, മധ്യപ്രദേശിൽ നിന്നുള്ള അദ്വൈത് പേജ് എന്നിവരാണ് ടീം അംഗങ്ങൾ.

20 കാരനായ അദ്വൈത് പേജാണ് ടീമിലെ ഇളംമുറക്കാരൻ.വനിതാ താരങ്ങൾ ആരും തന്നെ നീന്തലിൽ മത്സരത്തിനില്ല.ഇന്ത്യയ്ക്ക് ഇതേവരെ കോമൺവെൽത്ത് ഗെയിംസ് നീന്തലിൽ മെഡൽ നേടാനായിട്ടില്ല. സാജൻ പ്രകാശിന്റെയും ശ്രീഹരിയുടെയും തുടർച്ചയായ രണ്ടാം കോമൺവെൽത്ത് ഗെയിംസാണിത്. ഇരുവരും വിർധാവൽ ഖാഡെക്ക് ഒപ്പം 2018 ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ മത്സരിച്ചിരുന്നു.50 മീറ്റർ , 100 മീറ്റർ ,200 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലാണ് മലയാളികളുടെ അഭിമാന താരമായ സാജൻ പ്രകാശും ശ്രീഹരി നടരാജും ഇറങ്ങുക. 1500 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗങ്ങളിൽ കുശാഗ്ര റാവത്ത്, അദ്വൈത് പേജ് എന്നിവരുടെ അരങ്ങേറ്റത്തിനും ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് വേദിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News