എസ് എഫ് ഐ ഓഫീസ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ജഷീർ പള്ളിവയലിന്റേതാണ് വെളിപ്പെടുത്തൽ.
എം പി ഓഫീസിലെ എസ് എഫ് ഐ പ്രതിഷേധത്തിന് പിന്നാലെ നടന്ന കോൺഗ്രസ് ആക്രമണങ്ങളിൽ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതാണ് പരാമർശങ്ങൾ.
കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമണകേസ് പ്രതിയുമായ ജഷീർ പള്ളിവയലിന്റേതാണ് വെളിപ്പെടുത്തൽ.ഇന്നലെ നടന്ന ഒരു ചാനൽ ചർച്ചയിൽ എസ് എഫ് ഐ ഓഫീസ് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും ഇതിനിടെയാണ് ദേശാഭിമാനി ആക്രമിച്ചതെന്നും ഇയാൾ പറയുന്നു.
ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് തെളിഞ്ഞതോടെ നിലവിട്ട കോൺഗ്രസ് നേതാക്കൾ ആക്രമണങ്ങളിലേക്ക് തിരിയുകയായിരുന്നു.സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഈ ഗൂഢാലോചകളെന്ന് വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തൽ.200 പേരടങ്ങുന്ന സംഘം എസ് എഫ് ഐ ഓഫീസ് ആക്രമിക്കാൻ സംഘടിച്ച് നീങ്ങിയെന്നാണ് കെ എസ് യു നേതാവ് പറയുന്നത്.
കല്ലെറിഞ്ഞ സംഘത്തിന് മുന്നിൽ താൻ ഉണ്ടായിരുനെന്നും അതിൽ ഖേദമില്ലെന്നും പറയുന്ന ജഷീർ തൻ തനി ഗാന്ധി ഭക്തനാണെന്നും പറയുന്നു. ജില്ലയിലെ കെ സുധാകരൻ വിഭാഗത്തിന്റെ പ്രധാനിയാണ് ജഷീർ.ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നിറയെ വെല്ലുവിളികളും കൊലവിളികളുമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.