UEFA Euro; യുവേഫ യൂറോ അണ്ടർ – 19 ചാമ്പ്യൻഷിപ്പിൽ സെമി പോരാട്ടങ്ങൾ നാളെ

യുവേഫ യൂറോ അണ്ടർ – 19 ചാമ്പ്യൻഷിപ്പിൽ സെമി പോരാട്ടങ്ങൾ നാളെ നടക്കും. ആദ്യ സെമിയിൽ ഫ്രാൻസ് ഇസ്രയേലിനെ നേരിടും. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിന് എതിരാളി ഇറ്റലിയാണ്.

2019 ൽ അർമേനിയയിൽ നടന്ന ടൂർണമെൻറിൽ പോർച്ചുഗലിനെ രണ്ടു ഗോളുകൾക്ക് തോൽപിച്ചായിരുന്നു സ്പെയിനിന്റെ കിരീടധാരണം. സ്ലൊവാക്യ ആതിഥ്യമരുളുന്ന പത്തൊൻപതാമത് ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. മൂന്ന് തവണ ചാമ്പ്യന്മാരായ ഫ്രാൻസിന് ആദ്യ സെമിയിലെ എതിരാളി ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഇസ്രയേലാണ്. ഗ്രൂപ്പ് എ ജേതാക്കളായാണ് ലാണ്ഡ്രി ചൌവിൻ പരിശീലകനായ ഫ്രഞ്ച് കൌമാരപ്പട സെമി യോഗ്യത നേടിയത്. ഒരു തവണ വീതം കിരീടം നേടിയ ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലാണ് രണ്ടാമത്തെ സെമി പോരാട്ടം. മുൻ അന്താരാഷ്ട്ര താരം കാർമിൻ നുൻസിയാറ്റ ഇറ്റലിക്കായി തന്ത്രങ്ങൾ മെനയുമ്പോൾ , അന്താരാഷ്ട്ര താരമായിരുന്ന ഇയാൻ ഫോസ്റ്ററാണ് ഇംഗ്ലീഷ് പരിശീലകൻ.ഗ്രൂപ്പ് ബി ജേതാക്കളായാണ് ഇംഗ്ലണ്ട് കൌമാരപ്പടയുടെ സെമി പ്രവേശം.

ഈ മാസം 28 നാണ് സെമി പോരാട്ടങ്ങൾ നടക്കുക. നാലു ഗോളുകൾ നേടിയ ഫ്രഞ്ച് സ്ട്രൈക്കർ ലൂം ചൌനയാണ് ടൂർണമെൻറിലെ ഗോൾ വേട്ടയിൽ ഇപ്പോൾ നമ്പർ വൺ. 18 കാരനായ ചൌന ഫ്രഞ്ച് ലീഗ് ക്ലബ്ബായ റെന്നസിന്റെ താരമാണ്. ഫ്രാൻസിന്റെ ആങ്കെ ബോണി , അലൻ വിർജീനിയസ് എന്നിവർ രണ്ടു ഗോളുകൾ വീതം നേടി രണ്ടാം സ്ഥാനത്തുണ്ട്. ഇറ്റലിയുടെ ക്രിസ്ത്യൻ വോൽപാറ്റോയ്ക്കും രണ്ട് ഗോളുകൾ ഉണ്ട്. 2016 ന് ശേഷമുള്ള കിരീട നേട്ടമാണ് എംബാപ്പെയുടെ പിൻഗാമികളുടെ ലക്ഷ്യം.ജൂലൈ ഒന്നിന് രാത്രി 11:30 ന് സ്ലൊവാക്യയിലെ ആന്റൺ മലാറ്റിൻസ്കി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here