Teesta Setalvad; തീസ്ത സെതിൽവാദും ആർ ബി ശ്രീകുമാറും ഗുജറാത്ത് പൊലീസ് കസ്റ്റഡിയിൽ

ശനിയാഴ്ച അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മലയാളിയായ ഗുജറാത്ത് മുന്‍ എ.ഡി.ജി.പി. ആര്‍ ബി ശ്രീകുമാറിനെയും ജൂലായ് ഒന്ന് വരെ ഗുജറാത്ത് പൊലീസ്‌
കസ്റ്റഡിയില്‍ വിട്ടു. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്.

ഗുജറാത്ത് കലാപത്തില്‍ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഗുജറാത്ത് പൊലീസ് ഇരുവരേയും ശനിയാഴ്ച അറസ്റ്റ് ചെയ്തത്. തീസ്തയെ മുംബൈയില്‍ നിന്നും ശ്രീകുമാറിനെ ഗാന്ധിനഗറിലുള്ള വീട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രീംകോടതി വിധിയില്‍ ഇവര്‍ക്കെതിരായ പരാമര്‍ശങ്ങളെത്തുടര്‍ന്നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ നടപടി. ആഭ്യന്തരമന്ത്രി അമിത് ഷാ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ തീസ്തയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News