Swapna Suresh: ഗൂഢാലോചനക്കേസ്: സ്വപ്ന ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായേക്കില്ല

ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായേക്കില്ല. ഇ ഡി യ്ക്ക് മുമ്പാകെ ഹാജരാകേണ്ടതിനാൽ പ്രത്യേക സംഘത്തിന് മുമ്പാകെ ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിസ്വപ്ന സുരേഷ് കത്ത് നൽകിയേക്കും. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരിക്കും സ്വപ്നയുടെ തീരുമാനം.

സ്വപനയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ഗൂഢാലോചന ചൂണ്ടിക്കാട്ടി മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയെ തുടർന്ന് എടുത്ത കേസ്സിലാണ് തുടർ നടപടിയിലേക്ക് പോലീസ് കടക്കുന്നത്.

ഇന്ന് രാവിലെ എറണാകുളം പോലീസ് ക്ലബ്ബിൽ ഹാജരാകാൻ നിർദ്ദേശിച്ച് സ്വപ്നക്ക് അന്വേഷണസംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു.കഴിഞ്ഞ ദിവസം സരിത്തിനെ ഈ കേസ്സിൽ ചോദ്യം ചെയ്തിരുന്നു. കേസ്സിൽ പി സി ജോർജും പ്രതിയാണ്.

അതേസമയം സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിത രഹസ്യമൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്?ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്. സ്വപ്നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയാണെന്ന നിലപാട് വീണ്ടും സരിത ആവര്‍ത്തിച്ചു.

ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഇതുസംബന്ധിച്ച ഗൂഢാലോചന നടന്നത്. പി.സി ജോര്‍ജ്ജ്, സരിത്ത് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും സരിത പറഞ്ഞു. കേസിന്റെ വ്യാപ്തി വളരെ വലുതാണ്. കേസില്‍ സാമ്പത്തിക തിരിമറി നടന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര സംഘമുണ്ടെന്നും സരിത ആരോപിച്ചു.

തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ വന്‍ തിമിംഗലങ്ങളാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ലെന്നും സരിത പറഞ്ഞു. നേരത്തെ സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം സരിത ഉയര്‍ത്തിയിരുന്നു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം സ്വപ്ന സുരേഷ് ഉയര്‍ത്തിയതിന് പിന്നാലെയാണ് കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News