മഹാരാഷ്ട്രയിൽ ഭരണ സഖ്യം വിട്ട് ഒരു വിമത നീക്കത്തിനായി നേതൃത്വം നൽകിയ നഗരവികസന മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെ എന്തുകൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്’ എന്നതിന്റെ വിശദീകരണമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
താനെയിലെ കോപ്രി-പാഞ്ച് പഖടി മണ്ഡലത്തിൽ നിന്ന് നാല് വട്ടം ശിവസേന നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദിയിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുംബൈയിലെ നിരവധി നിരപരാധികളുടെ. ജീവനെടുത്ത ബോംബ് സ്‌ഫോടനത്തിലെ പ്രതികളുമായും ദാവൂദ് ഇബ്രാഹിമുമായും നേരിട്ട് ബന്ധമുള്ളവരെ എങ്ങിനെ ബാലാസാഹേബ് താക്കറെയുടെ ശിവസേന പിന്തുണയ്ക്കുമെന്നാണ് ഏക്‌നാഥ് ഷിൻഡെ ചോദിക്കുന്നത്. അത് കൊണ്ടാണ് സഖ്യം വിടാൻ തീരുമാനിച്ചതെന്നും, അങ്ങിനെ തുടരുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണെന്നും ഷിൻഡെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിനെയും ശിവസേന നിയമസഭ പാർട്ടി നേതാവായി അജയ് ചൗധരിയെ നിയമിച്ചതിനെയും ചോദ്യം ചെയ്ത് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും എംഎൽഎമാരും നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഷിൻഡെയുടെ ട്വീറ്റ് ചർച്ചയാകുന്നത്.
കോൺഗ്രസും എൻ സി പിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചും ഹിന്ദുത്വ വാദം ഉന്നയിച്ചുമാണ് ഷിൻഡെയും വിമത എംഎൽഎമാരും സംസ്ഥാനം വിട്ടത്. ഇതോടെയാണ് മഹാരാഷ്ട്ര ഭരണ പ്രതിസന്ധിയിലേക്ക് വീണത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.