രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനെതിരായ ആക്രമണത്തെ ആരും ന്യായീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ CPIM അപലപിച്ചു. സംഭവം തെറ്റാണെന്നും അതിൽ കർശന നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ശരിയായ നടപടിയിലേക്ക് കടന്നു. പാർട്ടിയും LDF ഉം സംഭവത്തെ അംഗീകരിക്കുന്നില്ല.ഒരു തെറ്റായ സംഭവം ഉണ്ടായി. അതിന്റെ മറവിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയ്ക്കും നാടിനും അംഗീകരിക്കാൻ സാധിക്കാത്ത നിലപാടായിരുന്നു പ്രതിപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വല്ലാത്ത ഒരു അസഹിഷ്ണുതയാണ് നിയമസഭയിൽ കണ്ടത്. രാഷ്ട്രീയ കുതന്ത്രങ്ങളാണ് UDF നടപ്പാക്കുന്നത്. നാട്ടിൽ ആകെ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുക,അക്രമം ഉണ്ടാക്കുക,അത് നിയമസഭയിലും നടപ്പാക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ അവസരം ലഭിച്ചിട്ടും അവിടെ അവതരിപ്പിക്കാതെ പുറത്ത് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നു. ഒളിച്ചോടുന്ന സമീപനമാണ് പ്രതിപക്ഷത്തിന്.എന്തിനാണ് അങ്ങനെ ഒരു നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.