Alia Bhatt: അമ്മയാകാനൊരുങ്ങി ആലിയ; സന്തോഷവാര്‍ത്തയറിഞ്ഞ് സിനിമാലോകം

ബോളിവുഡ്(Bollywood) താരം ആലിയാ ഭട്ടും(Alia Bhatt) റണ്‍ബീര്‍ കപൂറും(Ranbir Kapoor) ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നുവെന്ന് സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആലിയാ ഭട്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ്(Instagram) ലോകത്തെ അറിയിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഫോട്ടോയില്‍ അള്‍ട്രാസൗണ്ട് ചെയ്യുന്നതും ഒപ്പം അടുത്തിരിയ്ക്കുന്ന രണ്‍ബീര്‍ കപൂറിനേയും കാണാം. ‘ഞങ്ങളുടെ കുഞ്ഞ്… ഉടന്‍ വരുന്നു…!’ എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ആലിയയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ആലിയയുടെ ഈ പോസ്റ്റ് കണ്ട് ആരാധകര്‍ അമ്പരന്നുവെങ്കിലും ബോളിവുഡും ആരാധകരും താരങ്ങളെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ്. ഈ സന്തോഷവാര്‍ത്തയില്‍ ആലിയ ഭട്ടിനെയും രണ്‍ബീര്‍ കപൂറിനെയും അഭിനന്ദിക്കുകയാണ് സിനിമാലോകത്തെ പ്രമുഖര്‍.

ഈ വര്‍ഷം നവംബറില്‍ ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്…! ഇരുവരും ഡോക്ടറെ പതിവായി സന്ദര്‍ശിക്കുന്നുണ്ട് എന്നും ആലിയ ഗര്‍ഭകാലം ആസ്വദിക്കുകയാണ് എന്നും കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News