മാധ്യമങ്ങളോട് നിരന്തരം ക്ഷോഭിക്കുന്ന വി ഡി സതീശന്റെ നിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങൾ, സംസാരിക്കുന്ന ആൾക്കാരുടെ താൽപര്യത്തിനനുസരിച്ചല്ലല്ലോ ചോദിക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കൽപ്പറ്റയിൽ കണ്ടത് എന്താണ് ? . പത്രക്കാരെ ഇറക്കി വിടും എന്ന ഭീഷണിയാണ് പ്രതിപക്ഷ നേതാവ് ഉയർത്തുന്നത്.
കൈ വെട്ടും എന്ന് അണികളുടെ ഭീഷണി. അതാണ് അവിടെ കണ്ടത്. എം.പി ഓഫീസ് അക്രമം ബി ജെ പി യെ തൃപ്തിപ്പെടുത്താൻ എന്നാണ് സതീശന്റെ ആരോപണം.അത് ഇന്ന് സഭയിലും ഉന്നയിച്ചു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽ CPIM നോ LDF നോ ബന്ധമുണ്ടോ ?.രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്യുന്ന നിലപാടാണ് CPIM സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാളയാറിന് അപ്പുറം ഒരു നിലപാടും ഇപ്പുറം മറ്റൊരു നിലപാടുമല്ല CPI(M) ന്റേത്. ഇവിടുത്തെ കോൺഗ്രസിന് ഇതാണ് രീതി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുക.അതിലൂടെ പുകമറ സൃഷ്ടിക്കുക. അതാണ് ലക്ഷ്യം.
രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.1983 ലും 91 ലും AKG സെന്ററിന് നേരെ ആക്രമണം ഉണ്ടായി.അത് ഓർമ്മയില്ലേ.അതിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായോ ?.നാടിന്റെ മുന്നിലുള്ള അനുഭവമാണ്.അതേ സമയം എം.പി ഓഫീസ് ആക്രമണത്തെ അപ്പോൾ തന്നെ തളളിപ്പറഞ്ഞു CPIM.
ധീരജിന്റെ കൊലപാതകം എല്ലാവരിലും വല്ലാത്ത വേദനയുണ്ടാക്കി.അന്ന് എന്താണ് കോൺഗ്രസിന്റെ നിലപാട്.ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം. അതാണ് അവർ പറഞ്ഞത്.ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേരുന്നതാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിമാനത്തിനുള്ളിലെ അക്രമത്തിലും ഞങ്ങളുടെ കുട്ടികൾ എന്നതായിരുന്നു കോൺഗ്രസ് നിലപാട്.ഇത് കലാപത്തെ പിന്തുണയ്ക്കുന്ന നിലപാടാണ്.ദേശാഭിമാനി ഓഫീസ് ആക്രമണത്തെ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ തള്ളിപ്പറഞ്ഞോ ?. ഇത്തരം സംഭവങ്ങളെ ഒന്നിനെ പോലും തള്ളിപ്പറയുന്നില്ല. ഒരു പത്രസമ്മേളനത്തിൽ നിന്നും ഇറക്കി വിടുമെന്ന് പറയുക.ചോദ്യങ്ങളെ ഭയപ്പെടുന്ന രീതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.