മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ(Ehsan Jafri) ഭാര്യ സാക്കിയ ജഫ്രിയുടെ(Zakiya Jafri) നിയമപോരാട്ടത്തില്‍ കോണ്‍ഗ്രസ്(Congress) എപ്പോഴെങ്കിലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയില്ല. മൃദുഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ സാക്കിയ ജഫ്രിയെ കാണരുതെന്ന് കോണ്‍ഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഉപദേശിച്ചിരുന്നു. അതിനു ശേഷം സോണിയഗാന്ധി ഏതെങ്കിലും ഘട്ടത്തില്‍ അവരെ കാണാനോ ആശ്വസിപ്പിക്കാനോ ശ്രമിച്ചിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുല്‍ ഗാന്ധി ടെമ്പിള്‍ ടൂര്‍ നടത്തുകയായിരുന്നു. ഇഹ്സാന്‍ ജഫ്രിയെക്കുറിച്ചോ ഗുല്‍ബര്‍ഗ് സൊസൈറ്റിയെക്കുറിച്ചോ ഒരക്ഷരം പോലും ശബ്ദിക്കാന്‍ രാഹുല്‍ തയ്യാറായില്ല. സാക്കിയയുടെ കേസിലെ പെറ്റീഷണര്‍ നമ്പര്‍ 2 ആയ ടീസ്റ്റ സെതില്‍വാദിനെയും മലയാളിയായ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീ കുമാറിനെയും ജനാധിപത്യവിരുദ്ധമായി അറസ്റ്റ് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണെടുത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംഘപരിവാറിനെതിരെ ശബ്ദിച്ചാല്‍ ഇതൊക്കെയായിരിക്കും ഫലമെന്ന ഭീഷണിയ്ക്കു മുന്നിലാണ് കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് മുട്ടിലിഴയുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.