തനിനാടന്‍ മീന്‍ കുറുമ; രുചി വേറെ ലെവല്‍

ചോറിനൊപ്പം എപ്പോഴും ബെസ്റ്റ് നല്ല അസ്സല്‍ മീന്‍കറി(Fish curry) തന്നെയാണ്. ഇന്ന് നമുക്ക് തനിനാടന്‍ മീന്‍ കുറുമ(Fish kuruma) തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.നെയ്മീന്‍ – 10 കഷണം

2.തേങ്ങ – ഒരു ചെറുത്, ചുരണ്ടിയത്

3.വെളിച്ചെണ്ണ – 100 ഗ്രാം

4.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

5.പച്ചമുളക് – നാല്, നീളത്തില്‍ മുറിച്ചത്

6.മുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – അര വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

7.തക്കാളി – ഒന്ന്, നീളത്തില്‍ മുറിച്ചത്

ഉപ്പ് – പാകത്തിന്

8.കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂണ്‍, വെള്ള്തില്‍ കുതിര്‍ത്ത് അരച്ചത്

തൈര് – കാല്‍ കപ്പ്

9.നാരങ്ങാനീര് – അര വലിയ സ്പൂണ്‍

മല്ലിയില അരിഞ്ഞത് – നാലു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മീന്‍ വൃത്തിയാക്കി വയ്ക്കുക. തേങ്ങ ചുരണ്ടി കാല്‍ കപ്പ് വെള്ളം ചേര്‍ത്തു മിക്‌സിയില്‍ അടിച്ചു പിഴിഞ്ഞ് ഒന്നാം പാലും അരക്കപ്പ് വെള്ളം ചേര്‍ത്തടിച്ചു പിഴിഞ്ഞു രണ്ടാ പാലും എടുത്തു വയ്ക്കണം. എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക. സവാള ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ പച്ചമുളകു ചേര്‍ത്തു വഴറ്റണം. ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി മസാല മൂത്ത മണം വരുമ്പോള്‍ രണ്ടാമ പാല്‍ ചേര്‍ത്തിളക്കുക. തിളയ്ക്കുമ്പോള്‍ തക്കാളിയും ഉപ്പും മീന്‍ കഷണങ്ങളും ചേര്‍ത്തിളക്കണം. നന്നായി തിളച്ചു കുറുകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് വീണ്ടും തിളവരുമ്പോള്‍ എട്ടാമത്തെ ചേരുവ ചേര്‍ത്തിളക്കണം. ഒന്നു തിളയ്ക്കുമ്പോള്‍ ഒമ്പതാമത്തെ ചേരുവ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങുക. തനിനാടന്‍ മീന്‍ കുറുമ തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News