“അമ്മ” ക്ലബ് അല്ല,ചാരിറ്റബിള്‍ സംഘടന;ഇടവേള ബാബു മാപ്പ് പറയണം:കെ ബി ഗണേഷ് കുമാര്‍|Ganesh Kumar

(AMMA)അമ്മ ക്ലബ് അല്ല ചാരിറ്റബിള്‍ സംഘടനയെന്ന് കെ ബി ഗണേഷ്‌കുമാര്‍(K B Ganeshkumar). സംഘടനയില്‍ നിന്ന് ദിലീപ് രാജിവെച്ചത് പോലെ വിജയ് ബാബു രാജിവെയ്ക്കണം. നടപടിക്രമങ്ങള്‍ എല്ലാവര്‍ക്കും ബാധകമെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമ്മ ക്ലബെന്ന ഇടവേള ബാബു പറഞ്ഞ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. അതേസമയം അമ്മ ക്ലബാണെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമ്മ ക്ലബായെന്ന് ഇടവേളബാബു പ്രഖ്യാപിച്ചാല്‍ താന്‍ അമ്മയില്‍ നിന്ന് രാജിവെക്കും-ഗണേഷ്‌കുമാര്‍ പറഞ്ഞു.

ദിലീപ് സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ദിലീപ് രാജിവെച്ചത് പോലെ വിജയ് ബാബു രാജിവെയ്ക്കണം. അമ്മയുടെ മെമ്പര്‍ഷിപ്പ് ഫീസ് വര്‍ധിപ്പിച്ചതിനെയും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു. അമ്മയിലെ അംഗങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. ജീവിക്കാന്‍ നിവൃത്തിയില്ലാത്തവരും ധാരാളമുണ്ട്. 5 സിനിമയില്‍ അഭിനയിച്ചവര്‍ അംഗത്വം ലഭിക്കാന്‍ രണ്ടര ലക്ഷം രൂപ എങ്ങനെ നല്‍കുമെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു. അമ്മയെ ക്ലബ് എന്ന് പറഞ്ഞ് അപഹസിച്ചപ്പോഴാണ് തനിക്ക് പ്രതികരിക്കേണ്ടിവന്നതെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഷമ്മിതിലകന്‍ പറഞ്ഞ പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ട്. താന്‍ കത്ത് നല്‍കിയപ്പോഴും മറുപടി നല്‍കിയില്ല. അന്തരിച്ച നടന്‍ മുരളിയാണ് അമ്മ എന്ന പേര് നിര്‍ദ്ദേശിച്ചത്. തിലകന്‍ ചേട്ടനോട് അമ്മക്ക് ദേഷ്യമില്ല. എന്നാല്‍ ഷമ്മിതിലകന്‍ ജനറല്‍ബോഡിയുടെ വീഡിയോ പുറത്തുവിട്ടത് ശരിയായില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News