ലാസ്യ ഭാവത്തോടും മെയ് വഴക്കത്തോടും കൂടെ തിരുവാതിര കളിക്കുന്ന തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാറിന്റെ(Haritha V Kumar) ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം കയ്യടി നേടിയിരിക്കുകയാണ് കലക്ടറും സംഘവും. സംസ്ഥാന റവന്യൂ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ലാ ടീം ജേതാക്കളായിരിക്കുകയാണ്.
കലാ-കായിക മത്സരങ്ങളിലായി 311 പോയിന്റ് നേടിയാണ് തൃശ്ശൂര്‍ ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത്. തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടി തൃശ്ശൂര്‍ കളക്ടറും സംഘവും പ്രത്യേകം കൈയടി നേടി. നൃത്തത്തിനായി മേക്കപ്പിട്ട് വേദിയില്‍ കയറിയപ്പോള്‍ സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോയ അനുഭവമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു.
39 മത്സരയിനങ്ങള്‍ ഉണ്ടായിരുന്ന കലോത്സവത്തില്‍ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും കോട്ടയം ജില്ല മൂന്നാം സ്ഥാനവും നേടി. മൂന്ന് ദിവസങ്ങളില്‍ നാല് വേദികളിലായി തൃശ്ശൂരാണ് കലോത്സവം നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.