നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍:രഞ്ജു തകിടിയേല്‍

മാധ്യമങ്ങളെ നിഷിധമായി വിമര്‍ശിക്കുമ്പോഴും സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ അഭിനന്ദിച്ച് രഞ്ജു തകിടിയേല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ രഞ്ജു തകിടിയേല്‍ അഭിനന്ദിച്ചത്. വയനാട്ടില്‍ ഗാന്ധി ചിത്രം വീണതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിനെ ഉത്തരംമുട്ടിച്ച ദേശാഭിമാനിയുടെ കല്‍പ്പറ്റ റിപ്പോര്‍ട്ടര്‍ വി ജെ വര്‍ഗീസിന്റെയും, കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിയുടെയും ചിത്രങ്ങളോടൊപ്പമാണ് രഞ്ജു തകിടിയേലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഇടതുരാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്ന ദേശാഭിമാനി, കൈരളി എന്നീ മാധ്യമസ്ഥാപനങ്ങള്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ തൊഴിലിനോട് സത്യസന്ധത പുലര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ഒരു ഭീക്ഷണിയും വകവെയ്ക്കാതെ മുന്നോട്ടുവരുന്നു എന്നതില്‍ അഭിമാനമെന്ന് രഞ്ജു തകിടിയേല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുമ്പോള്‍ തന്നെ ഇവരെ അഭിനന്ദിക്കാതെ പോകുന്നത് ശരിയല്ല.
മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെയല്ലല്ലോ ചെയ്യേണ്ടത് എന്നു പലപ്പോഴും വിഷമം തോന്നാറുണ്ട് അവസാനം സ്വപ്നയുടെ വീട്ടുവാതിലില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍.

അഭിമാനകരമായ എത്ര എത്ര പ്രവര്‍ത്തനങ്ങള്‍ ജോലിയില്‍ ആയിരിക്കെത്തന്നെ ചെയ്യാന്‍ കഴിയുന്ന മേഖല കൂടിയാണ് മാധ്യമ മേഖല. പക്ഷെ ആരുടെയൊക്കെയോ കക്ഷത്തില്‍ തലപെട്ടതുപോലെ വ്യക്തിത്വം പണയം വെച്ചുള്ള കഥാപ്രസംഗവും വിലാപകാവ്യവും കേട്ട് തലചെകിടിച്ചു. എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നിരിക്കെ നിക്ഷ്പക്ഷ മേനി വിളമ്പല്‍ നടക്കുമ്പോഴും തൊഴിലിന്റെ അന്തസ്സ് ഇവര്‍ പണയംവെക്കുന്നു.

അതേസമയത്തു ഇടതുരാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്ന ദേശാഭിമാനി, കൈരളി എന്നീ മാധ്യമസ്ഥാപനങ്ങള്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ തൊഴിലിനോട് സത്യസന്ധത പുലര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കാനും റിപ്പോര്‍ട്ടു ചെയ്യാനും ഒരു ഭീക്ഷണിയും വകവെയ്ക്കാതെ മുന്നോട്ടുവരുന്നു എന്നതില്‍ അഭിമാനം
തുടരുക…. അഭിനന്ദനങ്ങള്‍..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News