Madhavan: ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; നടന്‍ മാധവന്‍

റോക്കട്രി; ദ നമ്പി ഇഫക്ട്(Rocketry: The Nambi Effect) എന്ന ചിത്രത്തിന്റെ പ്രചരണത്തിനിടെ നടത്തിയ വിവാദപരാമര്‍ശത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ മാധവന്‍(Madhavan). ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് മൂന്ന് എഞ്ചിനുകള്‍ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാന്‍ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, ‘പഞ്ചാംഗ’ത്തിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവന്‍ പറഞ്ഞത്.

സംഗീതജ്ഞന്‍ ടി.എം കൃഷ്ണ അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്തിരുന്നു. ഈ വിവരം ഐഎസ്ആര്‍ഒ അവരുടെ വെബ്സൈറ്റില്‍ നല്‍കാത്തതില്‍ നിരാശയുണ്ടെന്നായിരുന്നു ടി.എം കൃഷ്ണ കുറിച്ചത്. മാധവന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്നത്. തുടര്‍ന്ന് നടന്‍ വിശദീകരണവുമായി രംഗത്തെത്തി.

അല്‍മനാകിനെ തമിഴില്‍ ‘പഞ്ചാംഗ്’ എന്ന് വിളിച്ചതിന് ഞാന്‍ ഇത് അര്‍ഹിക്കുന്നു. അതെന്റെ എന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എഞ്ചിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോഡ് തന്നെയാണെന്നും മാധവന്‍ കുറിച്ചു.

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാധവന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും കേന്ദ്രകഥാപാത്രമായെത്തുന്നതും. സിമ്രാന്‍, രജിത് കപൂര്‍, രവി രാഘേവേന്ദ്രന്‍, മുരളീധകന്‍, മിഷാ ഘോഷാല്‍, കാര്‍ത്തിക് കുമാര്‍ തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. ഷാരൂഖ് ഖാന്‍, സൂര്യ എന്നിവര്‍ അതിഥികഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ 1 ന് ചിത്രം റിലീസ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News