ഉത്തരംമുട്ടുമ്പോള്‍ തനി സ്വഭാവം പുറത്തുവരും…മാധ്യമങ്ങളോട് വീണ്ടും ക്ഷോഭിച്ച് വി ഡി സതീശന്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം പൊട്ടിച്ചതില്‍ ഉത്തരമില്ലാതെ കോണ്‍ഗ്രസ്. ഓഫീസ് ആക്രമണശേഷവും ചുമരിലുണ്ടായിരുന്ന ചിത്രത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിനാണ് പ്രതിപക്ഷ നേതാവും എംഎല്‍എമാരും ക്ഷോഭിച്ചത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലും പ്രതിപക്ഷ നേതാവ് ഈ ചോദ്യത്തോട് അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെ ദേശാഭിമാനി ഓഫീസ് കോണ്‍ഗ്രസുകാര്‍ ആക്രമിക്കു സ്ഥിതിയും ഉണ്ടായി.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ‘ദേശാഭിമാനിയല്ലേ, ഇത്രയേ ഞങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നുള്ള’ എന്നായിരുന്നു റോജി എം ജോണിന്റെ പ്രതികരണം. കൈചൂണ്ടി ക്ഷോഭിച്ച് മുന്നിലേക്കെത്തിയ റോജിയെ അന്‍വര്‍ സാദത്തും ഷാഫി പറമ്പിലും ചേര്‍ന്ന് പിടിച്ച് മാറ്റുകയായിരുന്നു. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെതന്നെ സംസാരിക്കാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ട് എന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ന്യായീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News