സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയില്‍ തേങ്ങ വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയില്‍ തേങ്ങ വീണു. ഹെല്‍മറ്റ് വച്ചതിനാല്‍ യുവതിക്ക് വലിയ പരുക്കുകള്‍ ഉണ്ടായില്ല. മലേഷ്യയിലെ ജലാന്‍ ടെലുക് കുംബാറിലുണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

സ്‌കൂട്ടറിന്റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലാണ് തേങ്ങ വീണത്. ഇതോടെ ഇവര്‍ റോഡിലേക്ക് വീണു. വീഴ്ചയില്‍ ഹെല്‍മറ്റ് തെറിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. ഉടന്‍ ആളുകള്‍ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel