Rimi Tomy: സിപ്പപ്പ് വാങ്ങി കഴിച്ചാണ് വീട്ടിലേക്ക് പോകാറ്; റിമി ടോമിയുടെ വാക്കുകള്‍ വൈറല്‍

മലയാളികളുടെ എക്കാലത്തെയും ഇഷ്ടതാരമാണ് റിമി ടോമി(Rimi Tomy). അവതാരകയായും അഭിനേത്രിയായും ഗായികയായും സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് റിമി. ഇപ്പോള്‍ കൈരളി ടിവിയില്‍ ജെബി ജംഗ്ഷന്‍(JB Junction) എന്ന പരിപാടിയില്‍ പണ്ട് റിമി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

പഠിക്കുന്ന സമയത്ത് അല്‍ഫോന്‍സാ കോളേജിലിരുന്ന് ഏറ്റവും കൂടുതല്‍ ഉറങ്ങിയിട്ടുള്ള കുട്ടി ഞാനാവുമെന്ന് റിമി ഓര്‍ത്ത് പറഞ്ഞു. കാരണം, രാത്രി പ്രോഗ്രാമുകള്‍ കഴിഞ്ഞായിരുന്നു പിറ്റേന്ന് ക്ലാസില്‍ പോയിരുന്നത്. എന്നിട്ടും എനിക്ക് പ്രീഡിഗ്രിയ്ക്ക് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. പത്താം ക്ലാസിലും നല്ല മാര്‍ക്കുണ്ടായിരുന്നു. കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പഠിച്ചത്. ഒരു മിഠായി വാങ്ങിക്കണമെങ്കില്‍ പോലും അനുവാദം ചോദിക്കണമായിരുന്നു. 4 മണിക്ക് സ്‌കൂള്‍ വിട്ടാല്‍ സിപ്പപ്പും വാങ്ങി കഴിച്ചുകൊണ്ടായിരുന്നു വീട്ടിലേക്ക് പോയിരുന്നത്. അതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സന്തോഷം.

അന്ന് എന്റെ അടുത്ത കൂട്ടുകാരിയായിരുന്ന ആശാ ലക്ഷ്മിയുമായി സ്റ്റുഡിയോയില്‍ പോയി ഒരു ഫോട്ടോയെടുത്തിരുന്നു. അന്നൊക്കെ അനുവാദം ചോദിക്കാതെ സ്‌കൂള്‍ പിള്ളേര്‍ സ്റ്റുഡിയോയില്‍ പോയി ഫോട്ടോയെടുക്കരുതായിരുന്നു. എങ്ങനെയോ ഇതറിഞ്ഞ സിസ്‌റ്റേഴ്‌സ് അന്നെന്നെ വിചാരണ ചെയ്തിരുന്നു. അന്നൊക്കെ, അത് അന്താരാഷ്ട്ര കുറ്റമായിരുന്നെന്നും റിമി തമാശയോടെ ഓര്‍ത്തു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News