സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് കുറിപ്പാട്ടുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍(Vineeth Sreenivasan). കുറിപ്പാട്ട് എന്ന ഗാനത്തിന്റെ പ്രെമോ ടീസര്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, അതിഥി രവി തുടങ്ങിയവര്‍ ഗാനത്തിന് ചുവട് വെച്ചുകൊണ്ട് ദൃശ്യങ്ങളിലുണ്ട്. കെ. ആര്‍ പ്രവീണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കുറി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് നാല്‍പ്പത്തിയഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ പ്രൊമോ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചു കൊണ്ടിരിക്കുന്ന വിനീത് ശ്രീനിവാസനെയാണ് ഈ ടീസറില്‍ കാണിച്ചിട്ടുള്ളത്. ഒപ്പം ഗാനത്തിന്റെ ചെറിയ ഒരു വീഡിയോ രംഗവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജൂണ്‍ 27 വൈകീട്ട് 6 മണിക്ക് പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ഈ വീഡിയോ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
ബി.കെ ഹരിനാരായണന്‍ വരികള്‍ രചിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍ വിനു തോമസ് ആണ്. വിനീത് ശ്രീനിവാസന്‍ , അഞ്ജു ജോസഫ് , മത്തായി സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രം നിര്‍മ്മിക്കുന്നത് കോകേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ് ആണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്‍ , അതിഥി രവി, സുരഭി ലക്ഷ്മി, വിനോദ് തോമസ്, സാഗര്‍ സൂര്യ, വിഷ്ണു ഗോവിന്ദ് , അവര്‍ത്തന കുഞ്ജു എന്നിവരാണ് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.