ദേശാഭിമാനി ഓഫീസ് ആക്രമണം; കെ എ സ് യു സംസ്ഥാന വൈസ് പ്രസിഡന്റടക്കം 7 പേര്‍ അറസ്റ്റില്‍

ദേശാഭിമാനി വയനാട് ബ്യൂറോയ്ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പടെയുള്ളവരെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം, പൊലീസ് വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധിച്ച സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകന്‍ അറസ്റ്റിലായി. കെഎസ് യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്‍ ആണ് അറസ്റ്റിലായത്.

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധത്തിനിടെയാണ് പൊലീസ് വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധിച്ച സംഭവമുണ്ടായത്. യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News