Wedding surprise: മരിച്ചു പോയ അച്ഛനെ കാണിച്ച് സഹോദരന്‍; കരച്ചിലടക്കാനാവാതെ വധു

വിവാഹദിനത്തില്‍ സഹോദരിക്ക് അതിശയകരമായ സര്‍പ്രൈസ്(wedding surprise) ഒരുക്കി സഹോദരന്‍. മരിച്ചുപോയ അച്ഛന്റെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമയാണ് സഹോദരന്‍ വിവാഹത്തിന് സമ്മാനിച്ചത്. വിവാഹപ്പന്തലില്‍ ഒത്തുകൂടിയവര്‍ ഇതുകണ്ട് ആശ്ചര്യപ്പെട്ടു. സഹോദരിയും അമ്മയും കണ്ണീരണിഞ്ഞു. ഒടുവില്‍ അച്ഛന്റെ പ്രതിമയില്‍ മകളുടെ സ്നേഹചുംബനവും. ഇതിന്റെ വീഡിയോ യുട്യൂബില്‍ ഇതുവരെ 79 ലക്ഷത്തിന് അടുത്ത് ആളുകളാണ് കണ്ടത്.

അവുല പാണി എന്ന യുവാവാണ് അച്ഛന്‍ അവുല സുബ്രഹ്മണ്യത്തിന്റെ പ്രതിമ സഹോദരിയുടെ വിവാഹ ദിനത്തില്‍ വേദിയിലെത്തിച്ചത്. ഒരു വര്‍ഷത്തിലധികം സമയമെടുത്താണ് ഈ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയായത്. കര്‍ണാടകയിലാണ് ഈ മെഴുകു പ്രതിമ തയ്യാറാക്കിയത്.

ബിഎസ്എന്‍എല്‍ ജീവനക്കാരായിരുന്നു സുബ്രഹ്മണ്യവും ഭാര്യയും. ജോലിയില്‍നിന്നു വിരമിച്ചശേഷം ഇവര്‍ മകനൊപ്പം അമേരിക്കയിലായിരുന്നു. അവിടെവച്ച് കോവിഡ് ബാധിച്ച് സുബ്രഹ്മണ്യം മരിച്ചു. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു വിയോഗം.സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമീപ്യം ഉറപ്പാക്കണമെന്ന് അവുല പാണി തീരുമാനിച്ചു. ഇതിനായി മെഴുകില്‍ പ്രതിമ ഒരുക്കി. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഈ പ്രതിമ മകന്‍ വേദിയിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ് ഈ കരളലിയിക്കുന്ന വീഡിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News