ധീരജിന്റെ കൊലപാതകം; ഡി.സി.സി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം; പ്രതിഷേധ പ്രകടനം നടത്തി എസ് എഫ് ഐ

ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തില്‍ ഡി.സി.സി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിന്റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എസ്.എഫ്.ഐ ആവശ്യം.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ധീരജിന്റെ അനുഭവം ഓര്‍ക്കണം എന്നായിരുന്നു സി.പി മാത്യുവിന്റെ പ്രസംഗം. തൊടുപുഴയില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് പ്രസിഡന്റ് ലിനു ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News