ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും മൂലക്കിരുത്തി ലീഡര്‍ ആകാനാണ് സതീശന്റെ ശ്രമം: ഇ പി ജയരാജന്‍

തൃക്കാക്കര ജയിച്ചതോടെ വിഡി സതീശന്റെ അഹങ്കാരം കൂടിയെന്നും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും മൂലക്കിരുത്തി ലീഡര്‍ ആകാനാണ് സതീശന്റെ ശ്രമമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രതിപക്ഷം പ്രതിപക്ഷമായിരിക്കണമെന്നും.മുഖ്യമന്ത്രിയെ തകര്‍ക്കാന്‍ വ്യക്തിഹത്യ നടത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ഇ പി ജയരാജന്‍ കോഴിക്കോട് പറഞ്ഞു

പിണറായി ഉരുക്കാണെന്ന് സതീശന്‍ മനസിലാക്കിക്കോയെന്നും.കേരളത്തില്‍ വന്‍ വികസനപദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും. കോവിഡ് കാലത്തും കേരളത്തിലാരും പട്ടിണി കിടന്നില്ല. വികസനത്തെ സ്‌നേഹിക്കുന്നവര്‍ Udfന് വോട്ട് നല്‍കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേരളത്തിന്റെ വികസനം മുരടിപ്പിക്കലാണ് യുഡിഎഫ് ലക്ഷ്യമെന്നും അക്രമത്തിന്റെ വഴി തേടുകയാണ് യുഡിഎഫെന്നും ഇ പി പറഞ്ഞു. ആര്‍എസ്എസ്, ബിജെപി ,യുഡിഎഫ് , ജമാഅത്തെഇസ്ലാമി, എസ്ഡിപിഐ ഒന്നിച്ചുള്ള നിക്കങ്ങളാണ് നടക്കുന്നതെന്നും വര്‍ഗീയകലാപങ്ങള്‍ ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കം നടത്തുന്നതിന്റെ ഭാഗമായി പി.സി.ജോര്‍ജിനെ ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel